Latest Updates


വിഭവങ്ങള്‍ക്ക് രുചി കൂട്ടുക മാത്രമല്ല എണ്ണമറ്റ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ് സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും.  
 ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് മുതല്‍ ദഹനപ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തുന്നത് വരെ അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സപ്ലിമെന്റുകളും മരുന്നുകളും കഴിക്കുന്നതിനുപകരം, ആരോഗ്യം നിലനിര്‍ത്താന്‍ ഈ അത്ഭുതകരമായ അടുക്കള സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കേണ്ട. അത്തരത്തിലൊരു പാനീയമാണ് ജീരകവെള്ളം. 

''രാവിലെ ആദ്യം ജീരകവെള്ളം കുടിക്കുന്നത് വളരെ ആരോഗ്യകരമാണന്ന് പോഷകാഹാരവിദഗ്ധര്‍ പറയുന്നു. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറു വീര്‍ക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, ജീരക വെള്ളത്തിന് ഒന്നിലധികം ഗുണങ്ങളുണ്ട്.

* കലോറി കുറവാണ്
*ദഹനത്തെ സഹായിക്കുന്നു
*മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
*ശരീരത്തെ വിഷവിമുക്തമാക്കുന്നു
*ആന്റി-ഇന്‍ഫ്‌ലമേറ്ററി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു
*രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നു

സാധാരണ തിളച്ചെ വെള്ളത്തിലേക്ക് ജീരകമിട്ടാണ് ജീരകവെള്ളം തയ്യാറാക്കുന്നത്. എന്നാല്‍ ഒരു ചെറിയ പാത്രത്തിലേക്ക് ജീരമകമിട്ട് കുതിര്‍ത്തതിന് ശേഷം അതിലേക്ക് തിളച്ച വെള്ളമൊഴിച്ചും ഇത് തയ്യാറാക്കാം. ജീരകം കുതിരുമ്പോള്‍ ബയോ ആക്ടീവ് സംയുക്തങ്ങള്‍ വെള്ളത്തിലേക്ക് പെട്ടെന്നെത്തും. 

Get Newsletter

Advertisement

PREVIOUS Choice